വീഡിയോ ഗെയിം വ്യവസായം എങ്ങിനെ പ്രവർത്തിക്കുന്നു?
How Video GameIndustry Works

    വീഡിയോ ഗെയിമുകൾ ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന ഒരു വിനോദമാണ്. ഇത് ഒരു വ്യവസായം എന്ന നിലയിൽ വളർന്നു കൊണ്ടിരിക്കുന്നു. ആയിരക്കണക്കിന് കലാകാരൻമാരാണ് ഈ വ്യവസായത്തിൽ ജോലി ചെയ്യുന്നത്.

video game industry

    2018 ലെ കണക്കനുസരിച്ച് ഏതാണ്ട് 134.9 ബില്യൺ ഡോളർ ആണ് ഈ വ്യവസായത്തിൽ ഉണ്ടായിരിക്കുന്നത്. പേഴ്സണൽ കമ്പ്യൂട്ടറുകൾ, സൌണ്ട് കാർഡുകൾ, ഗ്രാഫിക് കാർഡുകൾ, 3ഡി ആക്സിലറേറ്ററുകൾ, പ്രോസസ്സറുകൾ എന്നിവയിൽ ഉണ്ടായ പുതിയ കണ്ടുപിടുത്തങ്ങൾ വീഡിയോ ഗെയിം വ്യവസായത്തിനെ കൂടുതൽ വളരുവാൻ സഹായിക്കുന്നു.

video game industry

    ലോകത്തിലെ മൊത്തം വീഡിയോ ഗെയിം വ്യവസായത്തിൻ്റെ മൂന്നിലൊന്ന് അമേരിക്കയിലാണ്. ഏതാണ്ട് 2300 ഡെവലപ്പ്മെൻ്റ് കമ്പനികളും, 525 പബ്ലിഷിംഗ് കമ്പനികളും ഇവിടെ പ്രവർത്തിക്കുന്നു. ഇത് ഹാർഡ് വെയർ, സോഫ്റ്റ് വെയർ, വിതരണം എന്നിവ ഉൾപ്പെടുന്ന ശൃംഖല ആണ്. ഇതിൽ 66,000 കലാകാരൻമാർ നേരിട്ട് ജോലി ചെയ്തു വരുന്നു.

വീഡിയോ ഗെയിം വ്യവസായത്തിലെ കണ്ണികൾ

    6 തരം വിഭാഗങ്ങൾ വീഡിയോ ഗെയിം വ്യവസായവുമായി ബന്ധപ്പെട്ട ്പ്രവർത്തിക്കുന്നു. ഇവരുടെ കൂട്ടായ പ്രവർത്തനമാണ് ഗെയിമുകളിൽ നടക്കുന്നത്. നിർമ്മാണം മുതൽ വിതരണം വരെയുള്ള ഒരു ചങ്ങലയാണ് ഇത്. ഇവ ഏതൊക്കെ എന്ന് പരിശോധിക്കാം.

1.ഗെയിം ഡവലപ്പ്മെൻ്റ്

    പ്രോഗ്രാമർമാർ, ഡിസൈനർമാർ, ആർട്ടിസ്റ്റുകൾ, മറ്റു ഡെവലപ്പർമാർ എന്നിവർ ഉൾപ്പെടുന്നതാണ് ഗെയിം വികസിപ്പിക്കുന്ന ടീമിൽ വരുന്നത്.

2.പബ്ലിഷിംഗ്

    ഒരു ഗെയിം നിർമ്മാണത്തിൽ മുതൽ മുടക്കുന്നവരും, മാർക്കറ്റിംഗിനും, ഗെയിമിൻ്റെ പരസ്യത്തിനുമായി പ്രവർത്തിക്കുന്ന സംവിധാനത്തിൽ ഉൾപ്പെടുന്നതാണ് പബ്ലിഷിംഗ് എന്നു പറയുന്നത്.

3.വിതരണം

    ഡിജിറ്റൽ മാധ്യമങ്ങളിലൂടെ, ഗെയിമിൻ്റെ പകർപ്പുകൾ തയ്യാറാക്കി വിതരണം ചെയ്യുന്നത് ഈ ഘട്ടത്തിലാണ്. ഇതിനായി വലിയൊരു ടീം പ്രവർത്തിക്കുന്നു.

4.വില്പനക്കാർ

    ഗെയിം കളിക്കുവാനായി ജനങ്ങൾ ഇത് നേരിട്ട് വാങ്ങുന്നത് ഇവിടെ നിന്നാണ്. ഇവരാണ് ഗെയിമിൻ്റെ ശരിക്കുള്ള വിതരണം നടത്തുന്നത്. ജനങ്ങൾ ഗെയിമുകളെക്കുറിച്ച മനസ്സിലാക്കി ഇവരിൽ നിന്ന് വാങ്ങുന്നു.

5.ഉപഭോക്താക്കൾ

    ഗെയിമുകൾ വാങ്ങി കളിക്കുന്നവരാണ് ഉപഭോക്താക്കൾ. പ്രൊഷണൽ ആയി ഗെയിം കളിക്കുന്നത് തൊഴിലായി സ്വീകരിച്ചവരും ഉണ്ട്. ഗെയിം കളിക്കുന്ന മത്സരവേദികളും ധാരാളമായി സംഘടിപ്പിക്കുന്നുണ്ട്.

6.ഹാർഡ് വെയർ നിർമാതാക്കൾ

    ആധുനിക ഗെയിം കളിക്കാനായി മികച്ച തരം ഹാർഡ് വെയർ സംവിധാനങ്ങൾ ആവശ്യമാണ്. ഇതിൻ്റെ നിർമാതാക്കൾ ആധുനിക തരത്തിലുള്ള ഏറ്റവും പുതിയ ഗ്രാഫിക്, സൌണ്ട്, 3ഡി സംവിധാനങ്ങൾ വില്പനയ്ക്കായി ഒരുക്കുന്നു.

video game industry

    മേൽപ്പറഞ്ഞവ ഒരു ഗെയിം വ്യവസായത്തിൻ്റെ പൊതുവായ ഘടന ആണെങ്കിലും, പലപ്പോഴും ഉത്പാദനം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങൾ സ്വന്തമായി ചെയ്യുന്ന കമ്പനികളും ഉണ്ട്.

ഗെയിം വ്യവസായത്തിലെ ജോലികൾ

    ഗെയിം നിർമ്മാണം മുതൽ വിതരണം വരെയുള്ള ഘട്ടങ്ങളിൾ പല തരത്തിലുള്ള തൊഴിൽ ചെയ്യുന്നവരുണ്ട്. ഗെയിം പ്രോഗ്രാമർമാർ, ഗെയിം ഡിസൈനർമാർ, ലെവൽ ഡിസൈനർ, ഗെയിം പ്രൊഡ്യൂസർമാർ, ഗെയിം ആർട്ടിസ്റ്റുകൾ, ഗെയിം ടെസ്റ്റർമാർ ഇങ്ങനെയുള്ള വിഭാഗങ്ങൾ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നു.

ഗെയിം വ്യവസായത്തിൻ്റെ തുടക്കം

    ഗെയിമുകൾ നിർമിക്കുന്ന തുടക്ക കാലഘട്ടത്തിൽ ഇതിൻ്റെ ഉത്പാദനച്ചിലവ് വളരെ കുറവായിരുന്നു. അക്കാലത്ത് വളരെയധികം ലാഭകരമായ ഒന്നായിരുന്നു ഗെയിം നിർമാണം. ഒറ്റയ്ക്കു തന്നെ ഗെയിം നിർമിക്കുന്ന പ്രോഗ്രാമർമാരും, ചെറിയ ടീം ആയി ഗെയിം നിർമിക്കുന്നവരും ധാരാളം ഗെയിമുകൾ വിപണിയിലെത്തിച്ചിരുന്നു. ഇത് നിർമിക്കുവാൻ അവർക്കു ചുരുങ്ങിയ മാസങ്ങൾ മതിയായിരുന്നു. ഇക്കാരണം കൊണ്ടു തന്നെ വർഷത്തിൽ നിരവധി ഗെയിമുകൾ പുറത്തിറങ്ങിയിരുന്നു.

video game industry

    ചില ഗെയിം കമ്പനികൾ തന്നെ ഇത്തരം ഗെയിമുകൾ ഉത്പാദകരിൽ നിന്നും വാങ്ങി പകരം റോയൽറ്റി ഇനത്തിൽ പണം നൽകി വന്നിരുന്നു.

ഗെയിം വ്യവസായത്തിൻ്റെ വളർച്ച

    കമ്പ്യൂട്ടർ മേഖലയിൽ ഉണ്ടായ വികാസവും ഗ്രാഫിക് സംവിധാനങ്ങൾ മെച്ചപ്പെട്ടതും കൂടുതൽ സങ്കീർണ്ണമായ പ്രയത്നം വേണ്ടി വരുന്ന അവസ്ഥ സൃഷ്ടിച്ചു. ഇതോടെ കൂടുതൽ പ്രോഗ്രാമർമാർ ഉൾപ്പെടുന്ന വലിയ ടീം തന്നെ ഗെയിമിനായി വേണ്ടി വന്നു. കൂടുതൽ ഉയർന്ന ശമ്പളവും ഇതിൽ പ്രവർത്തിക്കുന്നവർക്ക് നൽകേണ്ടി വന്നു.

    ഇപ്പോൾ ഒരു ആധുനിക ഗെയിം പൂർത്തിയാക്കാൻ ചുരുങ്ങിയത് 3 വർഷം വേണ്ടി വരുന്നു. കൂടാതെ വലിയൊരു ടീം ഇതിനായി പ്രവർത്തിക്കേണ്ടിയും  വരുന്നു. മില്യൺ കണക്കിന് ഡോളർ ചിലവും ഉണ്ടാകുന്നു.

video game industry

    പടിപടിയായുള്ള ഉയർച്ചയാണ് ഈ വ്യവസായത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2000 മുതലുള്ള വളർച്ച ഗെയിം മേഖലയിൽ  അനുദിനം രേഖപ്പെടുത്തുന്നു. കോവിഡ് വ്യപനം ഉണ്ടാക്കിയ പ്രതിസന്ധിയിലും ഗെയിം വ്യവസായ മേഖലയ്ക്ക് ഇടിവ് സംഭവിച്ചിട്ടില്ല. എങ്കിലും ഗെയിമുകളുമായി ബന്ധപ്പെട്ടു വരുന്ന ഹാർഡ് വെയറുകളുടെ നിർമാണത്തിലുണ്ടായ കുറവ് ഇതിനെ ബാധിച്ചിരിക്കുന്നു.

സ്മാർട്ട് ഫോണുകൾ സൃഷ്ടിച്ച മാറ്റം

    ആദ്യകാലങ്ങളിലെപ്പോലെ ഗെയിമുകൾ റീട്ടെയ്ൽ ഷോപ്പിൽ നിന്നും വാങ്ങി കളിക്കുന്ന പ്രവണത ഇപ്പോൾ കുറഞ്ഞിരിക്കുന്നു. ഇപ്പോൾ സ്മാർട്ട് ഫോണുകളിൽ ഓൺലൈൻ ഗെയിമുകൾ ലഭ്യമാണ്. അത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. വമ്പൻ ഗെയിമുകൾ ഇപ്പോൾ സെക്കൻ്റ് ഹാൻ്റ് ആയി ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിൽക്കുന്നുമുണ്ട്.

video game industry

    സ്മാർട്ട് ഫോണുകളിലും, ടാബ്ലറ്റുകളുലും, സോഷ്യൽ മീഡിയ സൈറ്റുകളിലൂടെയുമാണ് ഇന്ന് ഗെയിമുകൾ വ്യാപകമായി കളിക്കപ്പെടുന്നത്. ആപ്പിൾ, ആൻഡ്രോയിഡ് സ്റ്റോറുകളിൽ ഇന്ന് പതിനായിരക്കണക്കിന് ഗെയിമുകൾ ലഭ്യമാണ്. മുൻനിര ഗെയിം കമ്പനികളുടെ വരുമാനത്തേക്കാൾ ഇപ്പോൾ Android, IOS  പ്ലാറ്റ്ഫോമുകളിലൂടെ ഗെയിമുകൾ വരുമാനമുണ്ടാക്കുന്നു.

 Google, Meta, Apple എന്നിവർ ഗെയിം മേഖലയിലേക്ക് കടന്നിരിക്കുകയാണ്. ഇത് വരും കാലങ്ങളിൽ വൻ മാറ്റങ്ങൾക്ക് ഇടയാക്കും.

ഗെയിം സ്ട്രീമിംഗ്

    വരും കാലങ്ങളിൽ ഓൺലൈൻ സ്ട്രീമിംഗ് ആയി ഗെയിമുകൾ വ്യാപിക്കപ്പെടും. Microsoft 2019 ൽ അവതിപ്പിച്ച  പ്രോജക്ട്  Xcloud എന്ന സ്ട്രീമിംഗ് ഉദാഹരണമാണ്. Google ൻ്റെ Stadia മറ്റൊരു സംരംഭമാണ്. ഡിസ്ക്കുകൾ, ഡ്രൈവുകൾ, കാട്രിഡ്ജുകൾ എന്നിങ്ങനെ ഭൌതികമായി ഗെയിമുകൾ വാങ്ങുന്ന പ്രവണത ഇനി വരും കാലത്ത് ഉണ്ടാകുമെന്ന് തോന്നുന്നില്ല.

വിർച്വൽ റിയാലിറ്റി

    ടച്ച് സ്ക്രീൻ, കണ്ണടകൾ, ഹെഡ്സെറ്റുകൾ എന്നിവയുടെ സഹായത്തോടെ യഥാർത്ഥമെന്ന് തോന്നുന്ന തരത്തിലുള്ള ഗെയിമുകൾ ആണ് ഇനി വരാൻ പോകുന്നത്. Meta, Apple   എന്നിവർ ഈ രംഗത്ത് പരീക്ഷണം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

video game industry

    ഇത്തരത്തിൽ പുതിയ മാറ്റങ്ങൾ, കണ്ടുപിടുത്തങ്ങൾ എന്നിവയുടെ സഹായത്തോടെ ഗെയിം മേഖല മറ്റൊരു തലത്തിലേക്ക് മാറുന്നു എന്നതാണ് കാണുന്നത്. ഒരു വമ്പൻ വ്യവസായം ആയി ഗെയിമുകളുടെ ലോകം ഇങ്ങിനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കും.

മറ്റു ലേഖനങ്ങൾ വായിക്കാം

വിഷ്വൽ ഇഫക്ടിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ