അനിമേഷൻ സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നതെങ്ങനെ?

    എഴുതപ്പെട്ട നിർദ്ദേശങ്ങളാണ് സ്ക്രിപ്റ്റുകൾ. അത് സിനിമ, സീരീസുകൾ, ഗെയിമുകൾ തുടങ്ങിയ എല്ലായിടത്തും പ്രയോജനപ്പെടുന്നു. അനിമേഷനായി സ്ക്രിപ്റ്റുകൾ തയ്യാറാക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഒരു മോശം സ്ക്രിപ്റ്റിൽ നിന്നും ഒരിക്കലും ഒരു മികച്ച അനിമേഷൻ വീഡിയോ ഒരിക്കലും നിർമിക്കാൻ സാധ്യമല്ല. എത്ര മികച്ച ടെക്നോളജി ഉപയോഗിച്ചാലും നല്ല സ്ക്രിപ്റ്റ് ഇല്ലെങ്കിൽ അതിന് വിജയം കൈവരില്ല.

animation script writing

അനിമേഷൻ സ്ക്രിപ്റ്റുകളുടെ സ്വഭാവം

    അനിമേഷൻ സ്ക്രിപ്റ്റുകൾ ഏതു തരം വീഡിയോ ആണ് നിർമിക്കുവാൻ ഉദ്ദേശിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടതാണോ, വ്യവസായവുമായി ബന്ധപ്പെട്ടതാണോ, എൻ്റർടെയിൻ മെൻ്റുമായി ബന്ധപ്പെട്ടതാണോ എന്നതെല്ലാം പരിശോധിക്കണം. വളരെ രസകരമായ സ്ക്രിപ്റ്റ് ആണെങ്കിൽ അതിന് നല്ല വിജയം കൈവരിക്കാൻ സാധിക്കും. ഒരു അനിമേഷൻ പ്രോജക്ട് പൂർത്തിയാക്കുവാൻ വേണ്ടി വരുന്ന സമയത്തിൻ്റെ നല്ലൊരു പങ്ക് അതിനു വേണ്ട സ്ക്രിപ്റ്റ് തയ്യാറാക്കുവാനായി മാറ്റി വെയ്ക്കണം. നല്ലൊരു സ്ക്രിപ്റ്റിൻ്റെ പിൻബലം ഉണ്ടെങ്കിൽ  അനിമേഷനും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും.

"ഒരു വീഡിയോയുടെ എഴുതപ്പെട്ട രൂപമായിരിക്കണം ഒരു സ്ക്രിപ്റ്റ്"

അനിമേഷൻ വീഡിയോയിൽ സ്ക്രിപ്റ്റിൻ്റെ പ്രാധാന്യം

    ഒരു സന്ദേശമോ, ആശയമോ , കഥയോ ആസ്വാദകരിൽ എത്തിക്കുവാൻ ഏറ്റവും മികച്ച രീതിയാണ് അത് അനിമേഷനിലൂടെ കാണിക്കുക എന്നുള്ളത്. ഒരു മിനുട്ടുള്ളതായാലും, രണ്ടു മണിക്കൂർ ഉള്ളതായാലും അനിമേഷൻ ചലിക്കുന്നത് ശക്തമായ സ്ക്രിപ്റ്റിൻ്റെ പിൻബലത്തിൽ ആയിരിക്കണം. ഉദ്ദേശിക്കുന്ന കാര്യം വ്യക്തമായി സ്ക്രിപ്റ്റിലൂടെ പറയുന്നത് ആയിരിക്കണം. വലിച്ചു നീട്ടി കാര്യങ്ങൾ പറയുന്നതിനേക്കാൾ ഹ്രസ്വമായി പറയുന്നതാണ് ഉചിതം. പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കണം ഓരോ സ്ക്രിപ്റ്റും നിർമിക്കേണ്ടത്.

animation script writing

അനിമേഷൻ സ്ക്രിപ്റ്റുകളുടെ ലക്ഷ്യം

അനിമേഷൻ സ്ക്രിപ്റ്റുകൾ തയ്യാറാക്കുമ്പോൾ അത് എന്താണ് ലക്ഷ്യമിടുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇനി പറയുന്ന കാര്യങ്ങൾ സ്കിപ്റ്റിൻ്റെ സ്വഭാവം വ്യക്തമാക്കുന്നു.

1. ഇത് ആർക്കു വേണ്ടിയാണ് ചെയ്യുന്നത്?

2.ഇതിലൂടെ എന്താണ് വ്യക്തമാക്കുന്നത്?

3.ഇതിൽ ഒളിഞ്ഞിരിക്കുന്ന സന്ദേശം എന്താണ്?

    ഈ പറഞ്ഞ കാര്യങ്ങൾ സ്ക്രിപ്റ്റ് വായിക്കുമ്പോൾ ആശയക്കുഴപ്പം ഉണ്ടാകാത്ത തരത്തിൽ വ്യക്തമായിരിക്കണം.

സ്ക്രിപ്റ്റിൽ ഉണ്ടായിരിക്കേണ്ട കാര്യങ്ങൾ

ഒരു സ്ക്രിപ്റ്റിൽ പ്രധാനമായും 3 കാര്യങ്ങൾ ഉണ്ടായിരിക്കണം

1.പശ്ചാത്തലം

2. ആക്ഷൻ

3.സംഭാഷണം

    അനിമേഷനു വേണ്ടി തയ്യാറാക്കുന്ന സ്ക്രിപ്റ്റുകൾ കഥ പറയുന്ന തരത്തിലുള്ളത്  അല്ല. അതിൻ്റെ ഭാഷയും വിശദീകരണവും ചലിക്കുന്ന തരത്തിലായിരിക്കും. ഇതിൽ ഉള്ള കഥാപാത്രങ്ങൾ, സംഭാഷണം, ചലനം എന്നിവ പിന്നീട് ഒരു സ്റ്റോറിബോർഡ് ആക്കി മാറ്റുമ്പോൾ കൂടുതൽ വ്യക്തമാക്കപ്പെടും. ചെറിയ ഷോർട്ട് ഫിലുമുകൾക്ക് ചിലപ്പോൾ സ്ക്രിപ്റ്റിൻ്റെ ആവശ്യം വരുന്നില്ല. പക്ഷം മുഴുനീള അനിമേഷൻ ചിത്രം തയ്യാറാക്കുമ്പോൾ സ്ക്രിപറ്റ് ഒരു പ്രധാന ഭാഗമായി മാറുന്നു.

animation script writing

    സിനിമ, ടെലിവിഷൻ സീരീസ്, ഗെയിമുകൾ  എന്നിവയിക്ക് അതിൻ്റേതായ രീതിയീൽ ആയിരിക്കണം സ്ക്രിപ്റ്റുകൾ തയ്യാറാക്കുന്നത്. എന്താണോ ഉദ്ദേശിക്കുന്നത് എന്നത് നല്ല ഒഴുക്കോടെ സ്ക്രിപ്റ്റിൽ ഉൾപ്പെടുത്തണം. ഇത് ചലിക്കുന്ന ദൃശ്യങ്ങൾ നിറഞ്ഞത് ആയതിനാൽ പശ്ചാത്തലം, സംഭാഷണം, ആക്ഷൻ  എന്നിവ കൃത്യമായി സൂചിപ്പിക്കണം.

    നന്നായി തയ്യാറാക്കിയ സ്ക്രിപ്റ്റുകൾ ഉണ്ടെങ്കിലേ ഒരു അനിമേഷൻ ചിത്രം നിർമാക്കാൻ നിർമാതാവിനെ ലഭിക്കുകയുള്ളൂ. വളരെ ലളിതവും, വിശദമായതും, പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്നതുമായിരിക്കണം സ്ക്രിപ്റ്റുകൾ. കഥയെഴുതുന്നതു പോലെ ആയിരിക്കില്ല, അനിമേഷൻ സ്ക്രിപ്റ്റുകൾ. ഇത് എഴുതാനുള്ള മിടുക്ക് പരിശീലിച്ച് നേടേണ്ടതാണ്. എല്ലാപേർക്കും എഴുതാൻ കഴിയുന്നതുമല്ല.

animation script writing

നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചു കഴിഞ്ഞാൽ അത് പ്രീ-പ്രൊഡക്ഷൻ ജോലികൾ ചെയ്യാൻ വളരെ സഹായിക്കുന്നത് ആയി മാറും. കഥയുടെ പ്ലോട്ടുകൾ തയ്യാറാക്കുവാനും, കഥാപാത്രങ്ങളുടെ സ്വഭാവവും ചലനവും അറിയുവാനും നല്ല ഒരു സ്ക്രിപ്റ്റ് സഹായിക്കും.

    ഒരു സിനിമയ്ക്കായി സ്ക്രിപ്റ്റ് തയ്യാറാക്കുമ്പോൾ അത് എല്ലാ വശവും നന്നായി പ്രതിഫലിക്കുന്നത് ആയിരിക്കണം. കഥാപാത്രങ്ങൾ എപ്പോഴാണ് പ്രത്യക്ഷപ്പെടുന്നത്, അവരുടെ സ്വഭാവവും ലക്ഷണങ്ങളും, അവരുടെ സംഭാഷണങ്ങൾ എന്നിവ മനസ്സിലാക്കാൻ ഇതിലൂടെ സാധിക്കണം. നല്ലൊരു സ്ക്രിപ്റ്റ് ലഭിച്ചാലേ പ്രോജക്ടിന് ആവശ്യമായ മറ്റു കാര്യങ്ങൾ സംഘടിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.  കഥാപാത്രങ്ങൾ, പശ്ചാത്തലം, സംവിധായകൻ എന്നിവരെ ഇതിൻ്റെ  അടിസ്ഥാനത്തിൽ നിർമാതാവിന് തയ്യാറാക്കാൻ സാധിക്കും. 2ഡി, 3ഡി, ലൈവ് ആക്ഷൻ രീതിയിൽ അനി മേഷൻ പ്രോജക്ട് തയ്യാറാക്കുമ്പോൾ അതിൻ്റെ സാധ്യതകൾ ഉൾക്കൊള്ളുന്ന തരത്തിലായിരിക്കണം സ്ക്രിപ്റ്റ് ചെയ്യേണ്ടത്. നേരിട്ട് ഒരിക്കലും ഷൂട്ട് ചെയ്യാൻ സാധിക്കാത്തത് എല്ലാം അനിമേഷനിൽ ചെയ്യുവാൻ സാധിക്കും. അതുകൊണ്ട് ഈ മാധ്യമത്തിൽ ചെയ്യുന്ന സ്ക്രിപ്റ്റ് നല്ല സാങ്കേതിക  അറിവുള്ളവർ കൂടി ചേരുമ്പോഴെ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ.

    അനിമേഷൻ സ്ക്രിപ്റ്റ് തയ്യാറാക്കുവാൻ പ്രത്യേകം രൂപീകരിക്കപ്പെട്ട നിയമങ്ങൾ ഒന്നും ഇല്ല. അത് കഥയുടെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും. എഴുത്ത് തുടങ്ങുന്നതിന് മുൻപായി അതിൻ്റെ സാരാംശം ഉൾക്കൊള്ളുന്ന ഒരു ചെറിയ രൂപം ആദ്യം തയ്യാറാക്കണം. അത് പിന്നീട് വികസിപ്പിച്ചാണ് മുഴുവൻ സ്ക്രിപ്റ്റ് ആയി മാറുന്നത്. ഇത് വായിക്കുമ്പോൾ ഉണ്ടാകുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ഇതിൻ്റെ ഉള്ളിൽ തന്നെ വരുന്ന തരത്തിൽ ആയിരിക്കണം ഇതിൻ്റെ ഉള്ളടക്കം. അനിമേഷൻ എന്നത് ഒരു വ്യവസായം ആയതിനാൽ  അതിന് വേണ്ട ഘടകങ്ങൾ ഇതിൽ ഉൾക്കൊള്ളിക്കണം. എഴുത്തിൽ നിന്നും ദൃശ്യത്തിലേക്ക് മാറുമ്പോൾ മികച്ച ഒരു സ്ക്രിപ്റ്റ് അതിനു പിന്നിൽ ഉണ്ടായിരിക്കണം. ഇത് ആരിലേക്കാണ് എത്തിച്ചേരുന്നത് എന്ന കാര്യം എപ്പോഴും ലക്ഷ്യമാക്കി വേണം സ്ക്രിപ്റ്റ് തയ്യാറാക്കേണ്ടത്.

animation script writing

അനിമേഷന് തിരക്കഥ തയ്യാറാക്കുവാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഇത് പഠിക്കേണ്ടതുണ്ട്.അതിനായി ലോക പ്രശസ്തമായ സിനിമകൾ ധാരാളം കണ്ട് ഇതിൻ്റെ ഒരു രീതി മനസ്സിലാക്കണം. വലിയ മുതൽ മുടക്കി തയ്യാറാക്കിയ പല ചിത്രങ്ങളും വൻ പരാജയം ആയതിനു കാരണം മികച്ച കഥയും സ്ക്രിപ്റ്റും ഇല്ലാതിരുന്നതാണ്. അതിനാൽ വളരെ സൂക്ഷ്മതയോടെ നന്നായി പരിശീലനം നടത്തി വേണം ഈ രംഗത്തേക്ക് പ്രവേശിക്കേണ്ടത്.