അനിമേഷൻ പഠനത്തിന് പ്രായപരിധി ഉണ്ടോ?
നിരവധി പേരുടെ ഒരു ചോദ്യമാണ് ഇത്. അനിമേഷൻ പഠിക്കുക എന്ന ആഗ്രഹത്തോടെ വരുന്നവർ പലരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി താത്പര്യപ്പെടുന്നു. അതിനുള്ള ഉത്തരമാണ് ഈ ലേഖനത്തിൽ വിവരിക്കുന്നു.
അനിമേഷൻ എന്നത് ഒരു കലയാണ്. ഒരു ചലിക്കുന്ന ചിത്രം നിർമിക്കുക എന്നതാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനായി പല വിധത്തിലുള്ള സംവിധാനങ്ങളും രീതികളും ഉപയോഗപ്പെടുത്തുന്നു. ആദ്യകാലങ്ങളിൽ കൈ കൊണ്ട് വരച്ച് ആണ് അനിമേഷൻ ചെയ്തിരുന്നത്. എന്നാൽ ഇന്ന് സാങ്കേതിക വിദ്യ പുരോഗമിച്ചപ്പോൾ കമ്പ്യൂട്ടറുകളും, മൊബൈൽ ഫോണുകളും ഇതിനായി ഉപയോഗിക്കുന്നു.
അനിമേഷൻ ആർക്കൊക്കെ പഠിക്കാം?
അനിമേഷൻ പഠിക്കുന്നതിന് പ്രായപരിധി ഇല്ല.ഏതു പ്രായക്കാർക്കും അനിമേഷൻ പഠിക്കാം. കഴിവുള്ളവർക്ക് ഇതിൽ വിജയിക്കാൻ കഴിയും. എന്നാൽ ഇത് ഒരു ധനസമ്പാദന മാർഗ്ഗമായി മാത്രം കണ്ട് ഇതിലേക്ക് വന്നാൽ അത് പരാജയപ്പെടുകയേ ഉള്ളൂ.
എവിടെ നിന്നും അനിമേഷൻ പഠിക്കാം ?
അനിമേഷൻ പഠിക്കുവാനായി രാജ്യമെമ്പാടും നിരവധി സ്ഥാപനങ്ങൾ ഇന്ന് ഉണ്ട്. നിരവധി കോഴ്സുകളും ഇതിനായി ലഭ്യമാണ്. കൂടാതെ ഓൺലൈനായി പഠിപ്പിക്കുന്ന സംവിധാനങ്ങളും ഉണ്ട്.
അനിമേഷൻ എങ്ങിനെ പഠിക്കാം?
അനിമേഷൻ പല തരത്തിൽ ആണ് ഉള്ളത്. 2ഡി, 3ഡി സ്റ്റോപ്മോഷൻ, വെബ് അനിമേഷൻ, മോഷൻ ഗ്രാഫിക് അങ്ങിനെ പല തരത്തിൽ അനിമേഷൻ നിർമാണം നടക്കുന്നു. ഇതെല്ലാം ചെയ്യുന്നത് ഓരോ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ ആണ്. ഒന്നുമറിയാത്ത ഒരാൾ ആദ്യം ഇതിൻ്റെ അടിസ്ഥാന തത്വങ്ങൾ ആണ് പഠിക്കേണ്ടത്. അതിലൂടെ ഇതിൻ്റെ സാങ്കേതിക വിദ്യ മനസ്സിലാക്കാൻ സാധിക്കുന്നു.
ഓരോ തരത്തിലുള്ള അനിമേഷനുകൾ ചെയ്യുവാനായി ഓരോ സോഫ്റ്റ് വെയറുകൾ ഉപയോഗിക്കുന്നു. എന്നാൽ എല്ലാ സോഫ്റ്റ് വെയറുകളിലും അടി സ്ഥാന തത്വങ്ങൾ ഒന്നായിരിക്കും. ഇത് മനസ്സിലാക്കുന്നതിലൂടെ ഏത് ആണ് ഒരാൾക്ക് യോജിച്ചത് എന്ന് തീരുമാനിക്കാൻ സാധിക്കുന്നു.
അനിമേഷൻ ചെയ്യാൻ എന്തൊക്കെ ഉപകരണങ്ങൾ ആണ് വേണ്ടത്?
അനിമേഷൻ ചെയ്യാൻ സ്വന്തമായി ഒരു ലാപ്ടോപ്, അല്ലെങ്കിൽ ഒരു ഡെസ്ക്ടോപ് കമ്പ്യൂട്ടർ വളരെ അത്യാവശ്യമാണ്. പഠിക്കുന്ന വിദ്യകൾ നന്നായി പരിശീലനം ചെയ്താൽ മാത്രമേ കൂടുതൽ ഉയരത്തിലേക്ക് എത്തുവാൻ സാധിക്കുകയുള്ളൂ.
അനിമേഷൻ പഠിക്കാൻ വരയ്ക്കുവാൻ അറിയേണ്ടതുണ്ടോ?
അനിമേഷൻ പഠിക്കാൻ വരയ്ക്കുവാൻ അറിയണമെന്നില്ല. പക്ഷെ അതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരുന്നാൽ മതി. വരയ്ക്കുവാൻ കഴിവുള്ളവർക്ക് ഇതിനായി പ്രത്യേകം മേഖലകൾ ഉണ്ട്. അവിടെ അവർക്ക് ശോഭിക്കാൻ കഴിയും. എന്നാൽ വരയ്ക്കുവാൻ അറിവില്ലാത്തവർക്ക് ഇതിൻ്റെ സാങ്കേതിക വിദ്യ കൂടുതൽ ആയി ഉപയോഗിക്കുന്ന ഭാഗങ്ങളിൽ പ്രവർത്തിക്കുവാൻ സാധിക്കും.
അനിമേഷൻ എന്ന വിദ്യയിൽ നിരവധി ഭാഗങ്ങൾ ഉണ്ട്. അതിൽ ഏതു ഭാഗത്ത് ആണ് ഒരാളുടെ കഴിവ് തെളിയിക്കാൻ സാധിക്കുന്നത് ആ ഭാഗത്ത് അവർക്ക് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നു.
അനിമേഷൻ പഠിച്ചാൽ അതിൽ ഭാവി ഉണ്ടോ?
അനിമേഷൻ എന്നത് കലയും സാങ്കേതിക വിദ്യയും ഒത്തു ചേരുന്ന ഒന്നാണ്. ഏതു കാലത്തും ജനങ്ങൾക്ക് ആവശ്യമായ കലാരൂപങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടിരിക്കും. അതിനാൽ അനിമേഷൻ എന്ന മേഖല എക്കാലവും നിലനിൽക്കും. അതു കൊണ്ട് ഇതിൻ്റെ ഭാവിയെപ്പറ്റ് ആശങ്കപ്പെടേണ്ടതില്ല.
എന്നാൽ ഓരോ കാലഘട്ടത്തിനനുസരിച്ച് ഇതിൻ്റെ പ്രയോഗത്തിൽ വ്യത്യാസം വന്നുകൊണ്ടിരിക്കും. അപ്പോൾ അതിനനുസരിച്ച് പെട്ടന്ന് പുതിയ വിദ്യകളിലേക്കും സംവിധാനങ്ങളിലേക്കും മാറുവാൻ ഇത് ചെയ്യുന്ന കലാകാരൻമാർ എപ്പോഴും തയ്യാറായി ഇരിക്കണം.
അനിമേഷൻ എന്ന വിദ്യ എപ്പോഴും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കും. അതിനാവശ്യമായ പുതിയ ടെക്നോളജിയും ഉപകരണങ്ങളും കണ്ടുപിടിച്ചു കൊണ്ടിരിക്കുന്നു. വാർത്താ മാധ്യമങ്ങൾ, സോഷ്യൽ മീഡിയ, സിനിമ, ടെലിവിഷൻ, ഒടിടി പ്ലാറ്റ്ഫോമുകൾ, ഇൻ്റർനെറ്റ്, വിദ്യഭ്യാസം, മെഡിക്കൽ, ആർക്കിടെക്ചർ, ബഹിരാകാശം അങ്ങിനെ വിവിധ മേഖലകളിൽ ഇതിൻ്റെ ആവശ്യം എപ്പോഴും ഉണ്ടായിരിക്കും.
ആയിരക്കണക്കിന് കലാകാരൻമാർ ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഇപ്പോൾ കൂടുതൽ കലാകാരൻമാരെ ആവശ്യമായി വന്നു കൊണ്ടിരിക്കുന്നു. കഴിവ് ഉള്ളവർക്ക ്പ്രായപരിധി ഇല്ലാതെ ഈ മേഖലയിൽ ധാരാളം അവസരങ്ങൾ വന്നു കൊണ്ടിരിക്കുന്നു. വൻ സ്ഥാപനങ്ങളിൽ ജോലി ചെയ്യാതെ സ്വന്തമായി തന്നെ അനിമേഷൻ ചിത്രങ്ങൾ ചെയ്ത് വിപണിയിൽ പ്രവേശിക്കാനും സാധിക്കുന്നു. നിരവധി പേർ ഫ്രീലാൻസ് ആയും ഇതിൽ ജോലി ചെയ്യുന്നു.
അനിമേഷൻ എന്ന മേഖലയുടെ എല്ലാ സാങ്കേതിക വശങ്ങളും വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ ഈ രംഗത്ത് ശോഭിക്കുവാൻ സാധിക്കുകയുള്ളൂ. അത് അറിയാതെ ഇതിലേക്ക് വരുന്നവർക്ക് അബദ്ധം പറ്റുകയും ചെയ്യുന്നു. ഇന്ന് ചെറുപ്പക്കാരോടൊപ്പം മുതിർന്നവരും പ്രായപരിധി ഇല്ലാതെ അനിമേഷൻ പഠിച്ചു വരുന്നു. അവർക്കെല്ലാം തങ്ങളുടെ കഴിവ് തെളിയിക്കുന്നതിനനുസരിച്ച് ഉചിതമായ ജോലിയും ഈ മേഖലയിൽ ലഭിക്കുന്നു. ഇത് പൂർണ്ണമായും സ്വകാര്യ മേഖലയിൽ ഉള്ളതാണ്. അതു കൊണ്ടു തന്നെ മിടുക്കരായ കലാകാരൻമാർക്ക് അർഹമായ അംഗീകാരവും ഇവിടെ ലഭിക്കുന്നു.
0 അഭിപ്രായങ്ങള്‍