പല തരത്തിലുള്ള വിഷ്വൽ ഇഫക്ടുകൾ
        different types of visual effects

    ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങൾ, പശ്ചാത്തലം, ചലനങ്ങൾ എന്നിവ യഥാർത്ഥം എന്നു തോന്നുന്ന തരത്തിൽ വീഡിയോ ചിത്രകരണം നടത്തുന്നതാണ് വിഷ്വൽ ഇഫക്ടുകൾ.

different types of vfx

വിഷ്വൽ ഇഫക്ടുകളുടെ പ്രത്യേകതകൾ

different types of vfx

    സിനിമകളിലും വീഡിയോകളിലും നേരിട്ട് ചെയ്യുവാൻ സാധിക്കാത്ത ദൃശ്യങ്ങളെ ചിത്രീകരിക്കാൻ വിഷ്വൽ ഇഫക്ട് സഹായിക്കുന്നു. ബാക്ക് ഗ്രൌണ്ടുകൾ, വസ്തുക്കൾ, ജീവികൾ, മനുഷ്യർ തുടങ്ങിയവയെല്ലാം ഇതിൻ്റെ ഭാഗമായി കൃത്രിമമായി നിർമിക്കുന്നു. ഇവയെല്ലാം ഒരു കഥയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെടുന്നു. നേരിട്ട് ഷൂട്ട് ചെയ്യുന്ന ലൈവ് ആക്ഷൻ (Live Action) ചിത്രങ്ങളോടൊപ്പം കമ്പ്യൂട്ടർ നിർമിത ചിത്രങ്ങൾ (CGI) കൂട്ടിച്ചേർക്കുന്നതാണ് വിഷ്വൽ ഇഫക്ടുകൾ.

വിഷ്വൽ ഇഫക്ടും (VFX)സ്പെഷ്യൽ ഇഫക്ടും(SFX)\തമ്മിലുള്ള വ്യത്യാസം

    ഒരു സിനിമ അല്ലെങ്കിൽ വീഡിയോ ഷൂട്ടു ചെയ്യുന്ന സമയത്ത്, നേരിട്ട ്അതിൽ ചെയ്യുന്ന ഇഫക്ടുകളാണ് സ്പെഷ്യൽ ഇഫക്ടുകൾ(SFX). സ്ഫോടനങ്ങൾ, കൃത്രിമ മഴ, മേക്കപ്പുകൾ, യന്ത്രങ്ങൾ കൊണ്ട് ചലിപ്പിക്കുന്നവ എന്നിവ SFX ന് ഉദാഹരണങ്ങളാണ്.

    എന്നാൽ ഷൂട്ടിംഗിനു ശേഷം ചേർക്കപ്പെടുന്നവയാണ് വിഷ്വൽ ഇഫക്ടുകൾ(VFX). ഇത് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണ് ചെയ്യപ്പെടുന്നത്.

different types of vfx

    വിഷ്വൽ ഇഫക്ട് സിനിമകൾ നിർമ്മിക്കപ്പെടുന്നത് ഒരു കൂട്ടായ പ്രവർത്തനത്തിൻ്റെ ഫലമായിട്ടാണ്. സംവിധായകൻ, ക്യാമറ, ടെക്നിക്കൽ ഡയറക്ടർ, കലാസംവിധായകർ എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് ഇത്. ഓരോ ഷോട്ടുകളും എങ്ങിനെ ഷൂട്ട് ചെയ്യണമെന്നും, അതിൽ എന്തൊക്കെ ടെക്നിക്കുകൾ ഉപയോഗിക്കണം എന്നും ആദ്യമേ തന്നെ തീരുമാനിക്കുന്നു.

    ഓരോ സിനിമയിലും ആവശ്യമായ സാങ്കേതിക വിദ്യ എന്തായിരിക്കണം എന്നതിനെക്കുറിച്ച് സിനിമ തുടങ്ങുന്നതിനു മുൻപേ തന്നെ തീരുമാനിക്കുന്നു. എന്നിട്ട് അതിൻ്റെ ഒരു ചെറിയ പരീക്ഷണം നടത്തുന്നു. അപ്പോൾ കൂടുതൽ തയ്യാറെടുപ്പുകൾ ചെയ്യുവാനായി സാധിക്കുന്നു. ചില സിനിമകൾക്കായി പുതിയ സോഫ്റ്റ് വെയറുകൾതന്നെ നിർമിക്കപ്പെടുന്നു.

different types of vfx

    സിനിമയുടെ ഓരോ ഘട്ടവും എങ്ങിനെ ഇരിക്കണമെന്ന് തീരുമാനിക്കാനായി പ്രൊഡക്ഷൻ മാനേജ്മെൻ്റ് സോഫ്റ്റ് വെയറുകളും ഉപയോഗിക്കുന്നു. കൺസെപ്റ്റ് ആർട്ട്, സ്റ്റോറിബോർഡ്, പ്രീ വിഷ്വലൈസേഷൻ എന്നിവ വളരെ പ്രധാനപ്പെട്ടതാണ്. ഓരോ ഷോട്ടിനെക്കുറിച്ചും വ്യക്തമായ സ്കെച്ചുകളും ഡിജിറ്റൽ ചിത്രങ്ങളും തയ്യാറാക്കുന്നു. ക്യാമറാ ചലനങ്ങൾ എങ്ങിനെയിരിക്കും എന്നതും ടെസ്റ്റ് ചെയ്യുന്നു.

    അങ്ങിനെ എല്ലാ തരത്തിലും ഉള്ള തയ്യാറെടുപ്പുകൾ നടത്തിയ ശേഷമാണ് സിനിമയുടെ ഷോട്ടുകൾ ഷൂട്ട് ചെയ്യാൻ തുടങ്ങുന്നത്. പ്രത്യേകം തയ്യാറാക്കിയ ക്യാമറ ചലിപ്പിക്കുന്നതിനുള്ള ഉപകരണങ്ങൾ, ലൈറ്റിംഗ് സംവിധാനം എന്നിവ ഷൂട്ടിംഗിൽ ഉപയോഗിക്കുന്നു. പശ്ചാത്തലത്തിനായി മാറ്റ് പെയിൻ്റിംഗ് വിദ്യകൾ ഡിജിറ്റൽ ആയി ചെയ്യുന്നു.


3 തരത്തിലുള്ള വിഷ്വൽ ഇഫക്ടുകൾ

    എല്ലാ തരം വിഷ്വൽ ഇഫക്ടുകളും 3 തരം വിഭാഗങ്ങളിൽ ഉൾപ്പെടുന്നു. CGI, COMPOSITING, MOTION CAPTURE എന്നിവയാണ് ഈ വിഭാഗങ്ങൾ.

കമ്പ്യൂട്ടർ നിർമ്മിത ചിത്രങ്ങൾ (Computer Generated Imageries-CGI)

    സിനിമകളിലും .വീഡിയോകളിലും ഡിജിറ്റൽ ആയി നിർമ്മിക്കപ്പെടുന്നവയാണ് CGI യിൽ ഉൾപ്പെടുന്നത്. 2ഡി, 3ഡി സാങ്കേതിക വിദ്യകൾ ഇതിനായി പ്രയോജനപ്പെടുത്തുന്നു. കൂടുതലായും 3ഡി ആണ് ഉപയോഗിക്കുന്നത്. ഒരു ഡ്രാഗൺ അല്ലെങ്കിൽ ഭീകര ജീവിയെ വീഡിയോയിൽ ഉൾപ്പെടുത്താനായി അതിൻ്റെ 3ഡി രൂപം കമ്പ്യൂട്ടറിൽ നിർമിക്കുന്നു. ഒരു വലിയ സ്റ്റേഡിയം, നഗരം, വാഹനങ്ങൾ, ജനക്കൂട്ടം എന്നിങ്ങനെ നേരിട്ട് ഷൂട്ട് ചെയ്യാൻ ബുദ്ധിമുട്ടുള്ളവയും 3ഡിയിൽ നിർമിച്ചെടുക്കാൻ സാധിക്കുന്നു.

different types of vfx

    ഒരു അഭിനേതാവിനെ പ്രായം കുറയ്ക്കുവാനോ, കൂട്ടുവാനോ ഇതിലൂടെ സാധിക്കും. അമാനുഷിക കഥാപാത്രങ്ങൾ, സൂപ്പർ ഹീറോകൾ എന്നിവയും 3ഡിയിൽ നിർമിക്കാൻ സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഒരിക്കലും നേരിട്ട് ചെയ്യാൻ സാധിക്കാത്തത് എല്ലാം 3ഡിയിൽ നിർമിക്കാൻ പറ്റും. ഇതിനെ ലൈവ് ആക്ഷനുമായി കൂട്ടിച്ചേർക്കുകയാണ് ചെയ്യുന്നത്.

    കമ്പ്യൂട്ടറിൽ നിർമിക്കുന്ന ഡിജിറ്റൽ സെറ്റുകളും, കഥാപാത്രങ്ങളും ലൈവ് ആക്ഷനായി ഷൂട്ട് ചെയ്യുന്ന ചിത്രങ്ങളുമായി ചേർക്കുവാൻ മാച്ച് മൂവിംഗ് എന്ന വിദ്യ ഉപയോഗിക്കുന്നു.

ഷൂട്ട് ചെയ്ത വീഡിയോയിലെ അനാവശ്യ ഭാഗങ്ങൾ നീക്കുവാനും, അതുപോലെ ആവശ്യമുള്ളത് കൂട്ടിച്ചേർക്കുവാനും റോട്ടോസ്കോപ്പിംഗ് എന്ന വിദ്യ ഉപയോഗിക്കുന്നു.

കോമ്പോസിറ്റിംഗ്(compositing)

different types of vfx

    പല ഭാഗങ്ങളെ ഒരുമിച്ച് കൂട്ടിച്ചേർക്കുന്നതാണ് ഈ പ്രക്രീയ. നീല, പച്ച ബാക്ക്ഗ്രൌണ്ടുകളിൽ കഥാപാത്രങ്ങളെ ഷൂട്ട് ചെയ്ത ശേഷം അതിനോട് CGI യിൽ ചെയ്ത വസ്തുക്കളെ യോജിപ്പിക്കുന്നു. ഈ സമയത്ത് നീല, പച്ച ബാക്ക് ഗ്രൌണ്ടുകൾ മായ്ച്ചു കളയുന്നു. വരച്ചെടുത്തതും, കമ്പ്യൂട്ടറിൽ നിർമിച്ചതുമായ പശ്ചാത്തലങ്ങളും ഇവിടെ ഉപയോഗിക്കുന്നു.

മോഷൻ ക്യാപ്ചർ(motion capture)

different types of vfx

    ഒരു യഥാർത്ഥ കഥാപാത്രത്തിൻ്റെ ചലനങ്ങളെ പ്രത്യേകം സെൻസറുകൾ ഉപയോഗിച്ച് ഡിജിറ്റൽ ആയി രേഖപ്പെടുത്തുന്നു. എന്നിട്ട് ഈ ചലനത്തെ കമ്പ്യൂട്ടറിൽ ചെയ്ത കഥാപാത്രത്തിലേക്ക് കൈമാറ്റം ചെയ്യുന്നു. ഇതാണ് ഇതിനു പിന്നിലെ തത്വം. സൂക്ഷ്മമായ മുഖ ഭാവങ്ങൾ വരെ ഇത്തരത്തിൽ ഡിജിറ്റൽ ആയി റെക്കോർഡ് ചെയ്യുന്നു. ഇതിനായി പ്രത്യേകം സെൻസറുകൾ ഘടിപ്പിച്ച വസ്ത്രങ്ങളും, മാർക്കിംഗ് ഡോട്ടുകളും ഉപയോഗിക്കുന്നു. വളരെയധികം സങ്കീർണ്ണമായ പ്രവർത്തനമാണ് ഇത്.

വിഷ്വൽ ഇഫക്ടിലെ പുതിയ ടെക്നോളജികൾ

ഓപ്പൺ സോഴ്സ് സംവിധാനം(Open Source)

    ഡാറ്റാകൾ പരസ്പരം കൈമാറ്റം ചെയ്യുവാനും, സോഫ്റ്റ് വെയറുകൾ നിർമിക്കാനും ഉള്ളതാണ് ഓപ്പൺ സോഴ്സ് സംവിധാനം. വിഷ്വൽ ഇഫക്ടുകളിൽ ഈ രീതി നടപ്പിലാക്കുമ്പോൾ കൂടുതൽ വികസിപ്പിച്ച ടെക്നോളജികൾ നിർമിക്കാൻ സാധിക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്(Artificial Inteligence)

    സ്വന്തമായി തന്നെ ഡാറ്റാ വിശകലനം ചെയ്ത് ജോലികൾ ചെയ്യുന്ന തരത്തിലുള്ള ടെക്നോളജിയാണ് ഇത്. ഈ സംവിധാനം വിഷ്വൽ ഇഫക്ടിൽ വരുമ്പോൾ പല കാര്യങ്ങളും വേഗത്തിലും കൃത്യതയോടെയും ചെയ്യുവാൻ സാധിക്കുന്നു.

വിർച്വൽ പ്രൊഡക്ഷൻ(Virtual Production)

    വിഷ്വൽ ഇഫക്ട് മേഖലയിലെ നിർമ്മാണച്ചിലവ് കുറയ്ക്കുവാനും, റെൻഡറിംഗ് ജോലികൾ ലളിതമാക്കുവാനും ഇതിലൂടെ സാധിക്കുന്നു. തൽസമയം തന്നെ ഔട്ട്പുട്ട് ലഭിക്കുന്ന തരത്തിൽ സാങ്കേതിക വിദ്യ ഇതിനായി വികസിപ്പിക്കുന്നു.

വിർച്വൽ-ഓഗ്മെൻ്റ് റിയാലിറ്റി (Virtual-Augment Reality)

    ഷൂട്ടിംഗ് സമയത്തു തന്നെ അവസാന ചിത്രം എങ്ങിനെയിരിക്കും എന്ന് വേഗത്തിൽ കാണുന്നതിന് ഈ വിദ്യ ഉപയോഗിക്കുന്നു. സെറ്റുകൾ, ബാക്ക്ഗ്രൌണ്ട് എന്നിവ യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ വേഗത്തിൽ സൃഷ്ടിച്ചെുക്കാൻ ഇതിലൂടെ സാധിക്കുന്നു.

different types of vfx

    കാലങ്ങൾ കഴിയും തോറും പുതിയ സംവിധാനങ്ങൾ വിഷ്വൽ ഇഫക്ടിൽ ഉണ്ടായിക്കൊണ്ടിരിക്കും. അതിഭീമമായ നിർമാണ ചിലവ് കുറയ്ക്കുവാനായി നിരവധി ഗവേഷണങ്ങൾ ഈ രംഗത്ത് നടക്കുന്നു. വലിയ സ്ക്രീനുകളിൽ നിന്ന് മൊബൈൽ ഫോണിലേയ്ക്കും, ഡിജിറ്റൽ ടാബ്ലറ്റുകളിലേയ്ക്കും സിനിമകൾ മാറിയ കാലമാണ് ഇന്ന്. ഡിജിറ്റൽ ഗെയിമുകളുടെ വ്യാപകമായ ഉപയോഗവും വിഷ്വൽ ഇഫക്ടുകളുടെ സാധ്യത വർദ്ധിപ്പിക്കുന്നു.

    വിഷ്വൽ ഇഫക്ട് ഏതൊക്കെ മേഖലയിൽ ഉപയോഗിക്കപ്പെടുന്നു എന്നത് പെട്ടന്ന് തിരിച്ചറിയാൻ സാധ്യമല്ല. ഭാവിയിൽ വിർച്വൽ -ഓഗ്മെൻ്റ് റിയാലിറ്റി വ്യാപകമാകുവാൻ പോകുകയാണ്. അതിന് അനുസരിച്ച് ഇപ്പോൾ തന്നെ പുതിയ ഉപകരണങ്ങളും, സാങ്കേതി വിദ്യകളും നിർമിക്കപ്പെടുന്നു. യഥാർത്ഥ കഥാപാത്രങ്ങൾ ഇല്ലാതെ ഡിജിറ്റൽ കഥാപാത്രങ്ങൾ അഭിനയിച്ച സിനിമകൾ വൻ വിജയകരമായിട്ടുണ്ട്.

different types of vfx

    പല തരത്തിലുള്ള സംവിധാനങ്ങൾ കൂട്ടിച്ചേർത്ത ഒന്നാണ് വിഷ്വൽ ഇഫക്ടുകൾ. സിനിമ, ടെലിവിഷൻ, ഗെയിം, മെഡിക്കൽ, ശാസ്ത്ര ഗവേഷണങ്ങൾ, ബഹിരാകാശ മേഖല തുടങ്ങി പലയിടത്തും വിഷ്വൽ ഇഫക്ടുകൾ ഉപയോഗിക്കുന്നു.

    മോഷൻ ക്യാപ്ചർ സംവിധാനങ്ങൾ ആദ്യ കാലങ്ങളിൽ വളരെയധികം ചിലവേറിയതായിരുന്നു. എന്നാലിപ്പോൾ അത് ചെറിയ പ്രൊഡക്ഷൻ ചെയ്യുന്നവർക്കും ഉപയോഗിക്കാവുന്ന തരത്തിൽ ലളിതമായി മാറിയിരിക്കുന്നു. വിർച്വൽ റിയാലിറ്റി ഉപയോഗിക്കുന്ന കണ്ണടകൾ, ടെലിവിഷൻ സ്ക്രീനുകൾ എന്നിവയും വ്യാപകമായിക്കൊണ്ടിരിക്കുന്നു. നേരിട്ട് കാണുന്നതു പോലെ അനുഭവിക്കാൻ പറ്റുന്ന തരത്തിൽ ദൃശ്യങ്ങളെ ചിത്രീകരിക്കാൻ ഇപ്പോൾ സാധിക്കുന്നു.

different types of vfx

    ഒരിക്കൽ ചെയ്ത് വിജയിപ്പിച്ച രീതി എപ്പോഴും വിജയിക്കണമെന്നില്ല. അതു കൊണ്ട്, വിഷ്വൽ ഇഫക്ടിൽ പുതിയ രീതികൾ പരീക്ഷിക്കപ്പെടുന്നു. 3ഡി സോഫ്റ്റ് വെയറുകളിൽ പുതിയ ആശയങ്ങൾ ഗവേഷണ ഫലമായി കൂട്ടിച്ചേർക്കപ്പെടുന്നു. എപ്പോഴും വ്യത്യസ്തത ഉണ്ടാക്കിയില്ലെങ്കിൽ ഈ രംഗത്ത് നില നിൽക്കുവാൻ വളരെ ബുദ്ധിമുട്ടാണ്.

different types of vfx

    വളരെയധികം ക്ഷമയും സൂക്ഷ്മതയോടെയും ചെയ്യുന്നതാണ് വിഷ്വൽ ഇഫക്ടുകൾ. കലയും ടെക്നോളജിയും കൂടിച്ചരുന്ന വിസ്മയമാണ് ഇത്. ഓരോ സൃഷ്ടിയുടെ പിന്നിലും അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു കൂട്ടം കലാകാരൻമാരുടെ പ്രയത്നം ഉണ്ട്. അതാണ് അവസാനമായി നമ്മൾ കാണുന്ന ദൃശ്യങ്ങളിലെ വിസ്മയം.

മറ്റു ലേഖനങ്ങൾ വായിക്കുക

അനിമേഷൻ്റെ ചരിത്രം