ഒരു വിഷ്വൽ ഈഫക്ട് കലാകാരൻ എന്ന നിലയിൽ എങ്ങിനെ വിജയം നേടാം
വളരെയധികം സങ്കീർണതകൾ നിറഞ്ഞ ഒരു മേഖലയാണ് ഇത്. നിരവധി വെല്ലു വിളികൾ നിറഞ്ഞ ഈ രംഗത്ത് ശോഭിക്കണമെങ്കിൽ ഇതിനെക്കുറിച്ച് നല്ലൊരു ധാരണ ഉണ്ടായിരിക്കേണ്ടതാണ്. നല്ല പ്രതിഫലവും അവസരങ്ങളും ഈ മേഖലയിലേക്ക് ധാരാളം പേരെ ആകർഷിക്കുന്നു. പക്ഷെ ഇവിടെ നിലനിൽക്കണമെങ്കിൽ കഴിവിനൊപ്പം മാറുന്ന സാഹചര്യങ്ങൾക്ക് ആനുസരിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. ഒരു സ്റ്റുഡിയോയിൽ പ്രവർത്തിക്കുമ്പോൾ ആ സ്റ്റുഡിയോയുടെ ഘടനയക്ക് അനുസരിച്ച് കലാകാരൻ എപ്പോഴും പ്രവർത്തിക്കണം.
ഈ മേഖലയിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ വിവരിക്കുന്നു
1. സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള അറിവ്
ഇവിടെ ഒരാൾ പ്രവർത്തിക്കുമ്പോൾ ഏത് സോഫ്റ്റ് വെയർ ആണ് ഓരോ ജോലിയ്ക്കും ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ വേണം. ഉദാഹരണമായി കോംപോസിറ്റിംഗ് എന്ന വിഭാഗം പരിശേധിക്കാം. Nuke, After effects തുടങ്ങിയ സോഫ്റ്റ് വെയറുകൾ ആണ് ആ സ്റ്റുഡിയോയിൽ ഉപയോഗിക്കുന്നതെങ്കിൽ അതിനെ എല്ലാ വശങ്ങളെക്കുറിച്ചും നല്ല ധാരണ ഉണ്ടായിരിക്കണം. ഇനി എഡിറ്റിംഗ് ആണ് എങ്കിൽ Avid, Fcp, Adobe premiere, Davinci Resolve എന്നിവയെപ്പറ്റി നന്നായി അറിഞ്ഞിരിക്കണം. EDLs, XMLs എന്നിങ്ങനെയുള്ള ഫോർമാറ്റുകൾ തുടങ്ങി എല്ലാ ടെക്നിക്കൽ കാര്യങ്ങളുടെയും അടിസ്ഥാന തത്വം എന്താണ് എന്ന് മനസിലാക്കിയിരിക്കണം. എല്ലാം കമ്പ്യൂട്ടർ അധിഷ്ഠിതമായി ചെയ്യുന്ന കാര്യങ്ങൾ ആകയാൽ സാങ്കേതിക വശങ്ങൾ പരമ പ്രധാനമാണ്.
2. ഏറ്റലും മികച്ച ഡെമോറീൽ തയ്യാറാക്കുക
ഡെമോറീൽ, അല്ലെങ്കിൽ ഷോറീൽ എന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം അവൻറെ അറിവും, കഴിവും വ്യക്തമാക്കുന്ന ഒന്നാണ്. ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്നവർക്കും പുതിമുഖങ്ങൾക്കും ഇത് ഒഴിവാക്കാനാകില്ല. അതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ കാഴ്ചകളും അയാൾക്ക് ഇവിടേയ്ക്ക് കൂടുതൽ എത്തിച്ചേരാൻ സഹായിക്കുന്നു. ഒരു മിനുട്ട് ദൈർഘ്യം വരുന്ന ഒരു റീലിൽ തന്നെ ആ കലാകാരൻറെ കഴിവ് പ്രകടമാകുന്നു. എന്നിരുന്നാലും ഈ മേഖലയിലെ ഓരോ ജോലിയ്ക്കും അതിനനുസരിച്ചുള്ള ഡെമോറീൽ തയ്യാറാക്കുവാൻ ശ്രദ്ധിക്കണം. വാരിവലിച്ച് ദൃശ്യങ്ങൾ കുത്തി ഞെരുക്കി റീൽ തയ്യാറാക്കുന്നതിനു പകരം, ഏറ്റവും ഉചിതമായ കാര്യങ്ങൾ ഉൾപ്പെടുത്തുന്നതാണ് പരമ പ്രധാനം.
3. ബന്ധങ്ങൾ സ്ഥാപിക്കുക, നിലനിറുത്തുക
മറ്റു മേഖലകളെ അപേക്ഷിച്ച് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഓരോ സ്റ്റുഡിയോകളിലെ വിദഗ്ധരും പരസ്പരം അറിയാവുന്നവർ തന്നെയാണ്. അതിനാൽ ഒരു സ്റ്റുഡിയോയിൽ പ്രവർത്തിക്കുമ്പോൾ ആ കലാകാരൻ്റെ കഴിവും ജോലിയോടുള്ള സമീപനവും പരക്കെ അറിയപ്പെടുന്നു. ജോലിയിൽ സ്വീകരിക്കുന്ന രീതികൾ കൂടുതൽ മെച്ചപ്പട്ട കമ്പനികളിലേക്കും, പ്രോജക്ടുകളിലേക്കും എത്തിച്ചേരാൻ സഹായിക്കുന്നു. ഈ കാര്യം മനസിലാക്കി പ്രവർത്തിക്കുന്നവർക്ക് ഇവിടെ മാന്യമായ ഒരു സ്ഥാനം നിലനിറുത്തുവാൻ അവസരം ഒരുക്കുന്നു. കൂടാതെ ഒരു കമ്പനിയിൽ നിന്നും മറ്റൊരിടത്തേക്ക് ചെല്ലുമ്പോൾ അവിടെയും നല്ലൊരു സമീപനം ലഭിക്കുന്നതിനും ഇടയാക്കുന്നു.
4. അപ്ഡേഷൻ
സാങ്കേതിക വിദ്യ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ മേഖലയിൽ നിലനില്പിന് അപ്ഡേഷൻ എന്നത് ഒഴിവാക്കാനാകില്ല. പുതിയ ടെക്നോളജി ആവിഷ്ക്കരിക്കുമ്പോൾ തന്നെ അതിലേക്ക് എത്തിപ്പെടാനും അത് സ്വായത്തമാക്കാനും തയ്യാറായിരിക്കണം. അല്ലെങ്കിൽ പിന്തള്ളപ്പെട്ടുകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഒരു ടീമിൻറെ അവിഭാജ്യ ഘടകമായിത്തീരാനും, പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുവാനും ഇങ്ങനെ ആർജ്ജിച്ചെടുക്കുന്ന അറിവുകൾ സഹായിക്കുന്നു.
5. ജിജ്ഞാസ ഉള്ളവരായിരിക്കുക
ഓരോ അവസരങ്ങളിലും ഉണ്ടാകുന്ന സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ കൂടുതൽ പ്രവൃത്തി പരിചയം ലഭിക്കുന്നു. സംശയങ്ങൾ ദൂരീകരിക്കാൻ, അത് ചോദിച്ച് മനസ്സിലാക്കുവാൻ ഉള്ള മനസ്സ് ഉണ്ടായിരിക്കണം. തങ്ങളേക്കാൾ താഴ്ന്ന നിലയിലുള്ളവരിൽ നിന്നു പോലും അറിവ് നേടുക എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഇങ്ങനെ പ്രവർത്തിക്കുമ്പോൾ ഒരു ടീമിൽ കൂടുതൽ സ്വധീനം ചെലുത്താനും അതിവൂടെ മെച്ചപ്പെട്ട റിസൾട്ട് സൃഷ്ടിക്കുവാനും സാധിക്കുന്നു.
6. സഹകരണ മനോഭാവം
ഒരു ടീമിൽ ജോലി ചെയ്യുമ്പോൾ അതിലെ ഓരോ അംഗങ്ങളും ഒരു ശരീരത്തിലെ വിവിധ അവയവങ്ങൾ പോലെ ആണ്. അതിനാൽ എല്ലാ അംഗങ്ങളോടും നടത്തുന്ന പെരുമാറ്റങ്ങൾ ടീമിൻറെ മൊത്തത്തിലുള്ള പ്രകടനത്തിന് വളരെയേറെ സഹായിക്കുന്നു. കഠിനമായ ഡെഡ് ലൈൻ ഉള്ള വർക്കുകൾ പോലും ആസ്വദിച്ച് ചെയ്യുവാനും ഇത് വളരെയേറെ സഹായിക്കുന്നു.
മേൽപ്പറഞ്ഞ കാര്യങ്ങൾ ഈ മേഖലയിലേക്ക് കടന്നു വരുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ഒന്നാണ്. കഠിനാധ്വാനവും, അർപ്പണ മനോഭാവവും, ക്ഷമയും, ഏകാഗ്രതയും കലാകാരൻമാരുടെ പ്രത്യേകതയാണ്. സ്വഭാവത്തിൽ വരുന്ന പാളിച്ചകൾ ഓരോരുത്തരുടെയും ഭാവിയെ തന്നെ ഗുരുതരമായി ബാധിക്കപ്പടും എന്നതും ഓർക്കുക. കലയും സാങ്കേതിക വിദ്യയും ഒത്തുചേരുന്ന ഈ മേഖലയിൽ കൂട്ടായ പരിശ്രമം വിജയത്തിൽ കലാശിക്കുന്നു.
animation-vfx
0 അഭിപ്രായങ്ങള്‍