എന്തു കൊണ്ടാണ് അനിമേഷന് ഇത്രയും ജനപ്രീതി ലഭിക്കുന്നത്?why animation become popular?
ദൃശ്യമാധ്യമ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഒന്നായി അനിമേഷൻ മാറിയിരിക്കുകയാണ്. എന്തു കൊണ്ടാണ് അനിമേഷന് ഇത്രയും പ്രശസ്തി വന്നത് എന്ന് അന്വേഷിച്ചാൽ, ഏതു തരത്തിലുള്ള ആശയത്തെയും ചലിക്കുന്ന ചിത്രങ്ങളാക്കി മാറ്റുവാൻ അനിമേഷന് കഴിയും എന്നതാണ് പ്രധാനപ്പെട്ട ഒരു കാരണം. ഭാവനകളെ എതറ്റം വരേയ്ക്കും ചിറകു വിടർത്തി പാറിക്കളിക്കുവാൻ അനിമേഷനിലൂടെ സാധിക്കുന്നു.
ഒരു കാലത്ത് കുട്ടികൾക്ക് രസിക്കാവുന്ന കാർട്ടൂൺ കഥാപാത്രങ്ങൾ നിർമ്മിക്കുക എന്നതാണ് അനിമേഷൻ എന്നായിരുന്നു പൊതുവേയുള്ള ഒരു ധാരണ. എന്നാൽ സാങ്കേതിക വിദ്യ വളർന്നപ്പോൾ സോഫ്റ്റ് വെയറുകളുടെ സഹായത്തോടെ അവിശ്വസനീയമായ തരത്തിൽ ജീവൻ തുളുമ്പുന്ന കഥാപാത്രങ്ങളും, പശ്ചാത്തലവും ഇതിലൂടെ നിർമ്മിക്കുവാൻ സാധിച്ചു. ഒരു സാങ്കേതിക വിദ്യ എന്നതിനേക്കാൾ ഒരു വലിയ വ്യവസായമായി ഇന്ന് അനിമേഷൻ മേഖല മാറിയിരിക്കുന്നു.
ക്യാമറ കൊണ്ട് ഷൂട്ട് ചെയ്യുന്ന ലൈവ് ആക്ഷൻ ചിത്രങ്ങളേക്കാൾ അനിമേഷൻ ചിത്രങ്ങൾ ജനശ്രദ്ധ ആകർഷിച്ചപ്പോൾ ആണ് ഇതിൻ്റെ സാധ്യതകളെക്കുറിച്ച് വ്യാപകമായി ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങിയത്.

സിനിമ, കാർട്ടൂൺ, ടെലിവിഷൻ എന്നിവയിലല്ലാതെ അനിമേഷൻ്റെ ആവശ്യകത മറ്റു പല മേഖലകളിലേയ്ക്കും കടന്നു വന്നു. ആർക്കിടെക്ചർ, മെഡിക്കൽ, ഇൻഫർമേഷൻ ടെക്നോളജി, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണങ്ങൾ, തുടങ്ങിയ വിവിധ മേഖലകളിൽ ദൃശ്യങ്ങളെ ആവിഷ്ക്കരിക്കുന്നതിന് അനിമേഷൻ വിദ്യയെ ഇന്ന് വ്യാപകമായി ഉപയോഗപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.
വാർത്താ ചാനലുകൾ, വിർച്വൽ ക്ലാസ്സുകൾ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലകളിലും അനിമേഷൻ ഒഴിച്ചു കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്. അനിമേഷൻ രംഗം കൂടുതൽ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നു. ഓരോ അനിമേഷൻ പ്രോജക്ടുകൾക്ക് പിന്നിലും നൂറുകണക്കിന് പേർ പ്രവർത്തിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തിച്ചേർന്നിരിക്കുന്നത്. മറ്റൊരു പ്രത്യേകത.
ഇതിന് ഏതു ഭാഷയിലേക്കും പെട്ടന്ന് മൊഴിമാറ്റം ചെയ്യാൻ സാധിക്കും എന്നതാണ്. അനിമേഷനിൽ നിർമ്മിച്ച വർഷങ്ങൾ പഴക്കമുള്ള ചിത്രങ്ങൾക്ക് ഏതു കാലത്തും ഡിമാൻ്റ് ഉണ്ട്. എത്ര പ്രാവശ്യം വെണമെങ്കിലും അത് കാണുവാൻ പ്രേക്ഷകരും ഉണ്ട്.
പല രാജ്യങ്ങളിലും അവരുടെ വരുമാനത്തിൻ്റെ ഒരു പ്രധാന പങ്ക് അനിമേഷൻ ഉൾപ്പെടുന്ന സാങ്കേതിക രംഗത്തു നിന്നും ആണ് എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. ഒരിക്കലും ചിത്രീകരിക്കാൻ സാധിക്കുകയില്ല എന്ന് വിശ്വസിച്ചിരുന്ന പല ഭാവനകളും, അനിമേഷൻ്റെ സഹായത്തോടെ മനോഹര സൃഷ്ടികളാക്കാൻ സാധിക്കുന്നു.
അനിമേഷൻ ചിത്രങ്ങൾ ആസ്വദിക്കുന്നവരിൽ കുട്ടികളെന്നോ മുതിർന്നവരെന്നോ ഉള്ള വ്യത്യാസം പൊതുവേ വരാറില്ല. വിവിധ ഭാഷകൾ, സംസ്ക്കാരങ്ങൾ എന്നിവയെല്ലാം അനിമേഷൻ ചിത്രങ്ങളിലൂടെ കാണുമ്പോൾ അത് ഏതു ദേശത്ത് ഉള്ളവർക്കും ആസ്വദിക്കാവുന്ന തരത്തിലായി മാറുന്നു.
അനിമേഷൻ ഉപയോഗിച്ച് വൻ ബിഗ്ബഡ്ജറ്റ് ചിത്രങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ അതിന് പിന്നിൽ ഒരു വ്യവസായം കൂടി വളരുകയാണ്. ഏതു തരത്തിലുള്ള ആശയങ്ങളും, കാഴ്ചക്കാരിൽ ലളിതമായി ദൃശ്യാവിഷ്ക്കാരം നടത്തി അവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ അനിമേഷൻ വിദ്യയിലൂടെ സാധിക്കുന്നു.
പുരാണങ്ങൾ, ഇതിഹാസങ്ങൾ, ചെറു കഥകൾ, തമാശകൾ, നാടൻ കഥകൾ, ഗൌരവ സ്വഭാവമുള്ള കഥകൾ തുടങ്ങി ഏതു തരം വിഷയവും അനിമേഷൻ ചിത്രങ്ങളാക്കി മാറ്റുമ്പോൾ അത് പെട്ടന്ന് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന തരത്തിലായി മാറുന്നു. മറ്റൊന്ന് മനോഹര വർണ്ണങ്ങൾ, പശ്ചാത്തലം എന്നിവയിലൂടെ കാണികൾക്ക ്നല്ലൊരു ദൃശ്യാനുഭവം ലഭിക്കുന്നു എന്നതാണ്.
പൊതുവേ തമാശകൾ നിറഞ്ഞതാണ് കൂടുതൽ കാണികളെ ആകർഷിക്കുന്നതെങ്കിലും, മറ്റു പല രീതിയിലും അനിമേഷൻ്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യവസായ മേഖലയിൽ പുതിയ പ്രോഡക്ടുകൾ ഡിസൈൻ ചെയ്യുമ്പോൾ അത് എങ്ങിനെയിരിക്കും? അതിൻ്റെ പ്രവർത്തനം ഏതു രീതിയിലായിരിക്കും? എന്നത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ അനിമേഷൻ അല്ലാതെ മറ്റൊരു വിദ്യ ഇല്ല എന്നതു തന്നെ പറയാം.
ഷൂട്ടു ചെയ്ത ചിത്രങ്ങൾക്കൊപ്പം അനിമേഷൻ ചിത്രങ്ങൾക്കും വലിയൊരു വിഭാഗം കാണികൾ ലോകമെമ്പാടും ലഭിക്കുന്നു. ഇവയെല്ലാം ചേർന്ന് നോക്കുമ്പോൾ അനിമേഷൻ വിദ്യയ്ക്ക് ഏതു കാലത്തും നിലനിൽക്കാനും പുതിയ രൂപത്തിലും, ഭാവത്തിലും മാറുവാനും സാധിക്കും. ഇതാണ് ഇതിൻ്റെ ജനപ്രീതിയ്ക്കുള്ള പ്രധാന കാരണങ്ങളും.
ഓരോ കാലഘട്ടത്തിൽ വരുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് അനിമേഷനിൽ പുതിയ രീതികൾ കടന്നു വരുന്നു. ഉദാഹരണത്തിന് വിർച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് തുടങ്ങിയവ. ഇന്ന ് അനിമേഷൻ ഈ രംഗത്തും വ്യാപകമായി പ്രയോജനപ്പെടുത്തുന്നു. കമ്പ്യൂട്ടർ, മൊബൈൽ ഗെയിമുകളും അനിമേഷൻ വിദ്യ ഉപയോഗിക്കുന്നു. ഇതെല്ലാം പ്രേക്ഷകരിൽ പെട്ടന്ന് എത്തിച്ചേരാൻ സഹായിക്കുന്നു.
ഒരായിരം വാക്കുകളേക്കാൾ ഒരു ചിത്രം കഥ പറയും എന്നാണല്ലോ പ്രമാണം. ഏതു തരത്തിലുള്ള വിഷയവും അനിമേഷനിലൂടെ ലളിതമായി അവതരിപ്പിക്കാൻ കഴിയും. ദൃശ്യ മാധ്യമങ്ങളിൽ അനിമേഷൻ്റെ സ്വാധീനം വളരെ വലുതാണ്. ഇതെല്ലാം കൂട്ടിച്ചേർത്തു വായിക്കുമ്പോൾ അനിമേഷൻ എന്തു കൊണ്ടാണ് വളരെ ജനപ്രിയം ആയി മാറി എന്നത് മനസ്സിലാക്കാം.
മറ്റു ലേഖനങ്ങൾ വായിക്കാം
0 അഭിപ്രായങ്ങള്‍